എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ട്രാഫിക് നവീകരണം ലക്ഷ്യമിട്ടുള്ള 9 കരാറുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു. 2025 മാർച്ച് 10-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം വിവിധ കെട്ടിടനിർമ്മാണ കമ്പനികൾ, ഫ്രീ സോൺ അധികൃതർ എന്നിവരുമായി RTA കരാറുകളിൽ ഒപ്പ് വെച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കുള്ള അംഗീകാരം ത്വരിതപ്പെടുത്തുന്നതിനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി എമ്മാർ പ്രോപ്പർടീസ്, DAMAC പ്രോപ്പർടീസ്, ദുബായ് ഹെൽത്ത്കെയർ സിറ്റി, ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ, ദുബായ് ഇൻവെസ്റ്മെന്റ്സ് പാർക്ക് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുമായി RTA കരാറുകളിൽ ഒപ്പ് വെച്ചിട്ടുണ്ട്.
Cover Image: Dubai Media Office.