ദുബായ്: റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുന്നു

featured GCC News

റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി ഒരു പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂലൈ 31-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്ന് റാസ്‌ അൽ ഖോർ സ്ട്രീറ്റിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വേണ്ടി ബു ഖദ്ര ഇന്റർസെക്ഷന് സമീപത്തായാണ് ഈ പുതിയ എക്സിറ്റ് തുറക്കുന്നത്. ഈ എക്സിറ്റ് ഓഗസ്റ്റ് മാസം തുടക്കത്തിൽ തന്നെ തുറന്ന് കൊടുക്കുമെന്നാണ് RTA അറിയിച്ചിരിക്കുന്നത്.

ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്ന് റാസ്‌ അൽ ഖോർ സ്ട്രീറ്റിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് ഈ എക്സിറ്റ് സഹായകമാകുമെന്നാണ് RTA അറിയിച്ചിരിക്കുന്നത്. ഈ എക്സിറ്റ് നിലവിൽ വരുന്നതോടെ റാസ് അൽ ഖോർ റോഡിലേക്കുള്ള യാത്രാ സമയം 54% കുറയ്ക്കാനാകുമെന്ന് RTA കൂട്ടിച്ചേർത്തു.