ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപകരണങ്ങളുടെ വിലക്ക്; അവസാന ഘട്ടം 2026 ജനുവരി 1 മുതൽ നടപ്പിലാക്കും

featured GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾക്കുള്ള വിലക്കിന്റെ അവസാന ഘട്ടം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ഡിസംബർ 25-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ 2026 ജനുവരി 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതാണ്.

പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക്കിൽ നിർമ്മിച്ചിട്ടുള്ള കത്തി, മുള്ള്‌, സ്‌പൂണ്‍, ചോപ്സ്റ്റിക് മുതലായ ഉപകരണങ്ങൾ, പ്ലാസ്റ്റിക് കപ്പുകൾ, ഇത്തരം കപ്പുകൾക്കുള്ള പ്ലാസ്റ്റിക് അടപ്പുകൾ തുടങ്ങിയവയ്‌ക്കെല്ലാം 2026 ജനുവരി 1 മുതൽ വിലക്ക് ബാധകമാകുന്നതാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.