എമിറേറ്റിലെ പ്രധാന റോഡുകളിലെ ഫാസ്റ്റ് ലെയിൻ ഉപയോഗിക്കുന്നതിന് ഡെലിവറി ബൈക്ക് റൈഡർമാർക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഒക്ടോബർ 19-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
حرصاً على تعزيز مستويات السلامة المرورية في إمارة دبي، أعلنت #هيئة_الطرق_و_المواصلات وشرطة دبي عن تقنين قيادة دراجات التوصيل على المسارات السريعة في الشوارع ابتداءً من 1 نوفمبر 2025، بحيث يحظر على سائقي دراجات التوصيل القيادة في الحارتين السريعة في أقصى اليسار في الشوارع التي… pic.twitter.com/OyrnJINfBm
— RTA (@rta_dubai) October 19, 2025
ഈ അറിയിപ്പ് പ്രകാരം 2025 നവംബർ 1 മുതൽ ദുബായിലെ പ്രധാന റോഡുകളിലെ ഫാസ്റ്റ് ലെയിൻ ഉപയോഗിക്കുന്നതിന് ഡെലിവറി ബൈക്ക് റൈഡർമാർക്ക് അനുവാദമുണ്ടായിരിക്കുന്നതല്ല. ദുബായ് പോലീസുമായി ചേർന്നാണ് RTA ഈ തീരുമാനം നടപ്പിലാക്കുന്നത്.
താഴെ പറയുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:
- അഞ്ച് ലെയിനുകളിലധികമുള്ള റോഡുകളിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ഏറ്റവും ഇടത് വശത്തെ രണ്ട് ലെയിനുകൾ ഉപയോഗിക്കാൻ അനുമതിയില്ല.
- മൂന്ന് അല്ലെങ്കിൽ നാല് ലെയിനുകളുള്ള റോഡുകളിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ഏറ്റവും ഇടത് വശത്തെ ലെയിൻ ഉപയോഗിക്കാൻ അനുമതിയില്ല.
- രണ്ടോ അതിൽ താഴെയോ ലെയിനുകളുള്ള റോഡുകളിൽ ഈ വിലക്ക് ബാധകമല്ല.
അപകടങ്ങൾ തടയുന്നതിനും, ട്രാഫിക് അച്ചടക്കം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം.
Cover Image: Dubai RTA.

