‘ഫ്രീസ് അബുദാബി’ സമകാലിക കലാമേളയുടെ ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തു

GCC News

‘ഫ്രീസ് അബുദാബി’ സമകാലിക കലാമേളയുടെ പ്രഥമ പതിപ്പ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 2026 നവംബർ 19-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

‘ഫ്രീസ്’ എന്ന സ്ഥാപനവുമായി സഹകരിച്ച് അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പാണ് ഈ മേള സംഘടിപ്പിക്കുന്നത്. 2026 നവംബർ 22 വരെ മനാരത്ത് അൽ സാദിയാത്തിൽ നടക്കുന്ന ഈ മേള, കല, സംസ്കാരം, സർഗ്ഗാത്മകത എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ വളർന്നുവരുന്ന പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു.

Source: Abu Dhabi Media Office.

അന്താരാഷ്ട്ര കലാമേഖലയിൽ അബുദാബിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിന് ഈ മേള കാരണമാകുന്നതാണ്.

Source: Abu Dhabi Media Office.

പ്രദർശനവേദി സന്ദർശിക്കുന്ന വേളയിൽ, യു എ ഇയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരന്മാരും സാംസ്കാരിക സംഘടനകളും അവതരിപ്പിച്ച കലാസൃഷ്ടികളും പദ്ധതികളും അദ്ദേഹം ആസ്വദിച്ചു. പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കലാപരമായ ആവിഷ്കാരങ്ങൾക്ക് ഇതിൽ പ്രത്യേക ഊന്നൽ നൽകിയിരുന്നു.

Source: Abu Dhabi Media Office.

അബുദാബിയുടെ സാംസ്കാരിക, സർഗ്ഗാത്മക മേഖലകളിൽ നിക്ഷേപം തുടരേണ്ടതിന്റെ പ്രാധാന്യം ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എടുത്തുപറഞ്ഞു.

Source: Abu Dhabi Media Office.

കലാപരമായ കഴിവുകളെ ശാക്തീകരിക്കുന്നതിനും, സാംസ്കാരിക-വിജ്ഞാന കൈമാറ്റത്തിനുള്ള അവസരങ്ങൾ വിപുലീകരിക്കുന്നതിനും, സമൂഹങ്ങൾ തമ്മിലുള്ള സംവാദങ്ങളെയും ബന്ധങ്ങളെയും പരിപോഷിപ്പിക്കുന്നതിൽ കലയുടെയും സംസ്കാരത്തിന്റെയും പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങളെയും അന്താരാഷ്ട്ര പങ്കാളിത്തങ്ങളെയും പിന്തുണയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഫ്രീസ് അബുദാബി’യുടെ ആദ്യ പതിപ്പ്, ലണ്ടൻ, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ഷിക്കാഗോ, സിയോൾ എന്നിവിടങ്ങളിലുള്ള ‘ഫ്രീസ്’ അന്താരാഷ്ട്ര കലാമേള ശൃംഖലയിലേക്ക് അബുദാബിയുടെ കടന്നുവരവിനെ അടയാളപ്പെടുത്തുന്നു. ഇത് കലാകാരന്മാർ, ഗാലറികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവർ തമ്മിലുള്ള സഹകരണത്തിന് പുതിയ വഴികൾ തുറന്നുനൽകുന്നതിനൊപ്പം, അബുദാബിയുടെ കലാരംഗവും ആഗോള കലാവിപണിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു.