രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 നവംബർ 24, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. 2026 നവംബർ 19-നാണ് സൗദി സിവിൽ ഡിഫെൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#الدفاع_المدني : استمرار هطول الأمطار الرعدية على بعض مناطق المملكة حتى يوم الثلاثاء المقبل. #الوقاية_أمان https://t.co/ErDP9McZyT
— الدفاع المدني السعودي (@SaudiDCD) November 19, 2026
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഏതാനം പ്രദേശങ്ങളിൽ 2026 നവംബർ 24 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മക്ക, ജസാൻ, അസീർ, അൽ ബാഹ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴ, ഇടി, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും, താഴ്വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നും, ജലാശയങ്ങളിൽ നീന്താനിറങ്ങരുതെന്നും സിവിൽ ഡിഫെൻസ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

