ഒമാൻ: ഏപ്രിൽ 21-ന് ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അറിയിപ്പ്

Oman

മഹാവീർ ജയന്തി പ്രമാണിച്ച് 2024 ഏപ്രിൽ 21, ഞായറാഴ്ച മസ്‌കറ്റിലെ ഇന്ത്യൻ എംബസി അവധിയായിരിക്കും. 2024 ഏപ്രിൽ 18-നാണ് എംബസി ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ 21-ന് എംബസിയിൽ നിന്നുള്ള സാധാരണ രീതിയിലുള്ള സേവനങ്ങൾ ലഭ്യമായിരിക്കുന്നതല്ല. എന്നാൽ അടിയന്തിര സേവനങ്ങൾക്കായി 24 മണിക്കൂറും 98282270 (കോൺസുലാർ സേവനങ്ങൾ), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങൾ) എന്നീ നമ്പറുകളിൽ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.