യു എ ഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ: ഇന്ത്യൻ കയറ്റുമതി മേഖലയെ പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

Business

യു എ ഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) മുന്നോട്ട് വെക്കുന്ന വാണിജ്യ അവസരങ്ങൾ ഉപയോഗപ്പെടുത്തിയതിന് കയറ്റുമതി മേഖലയിലുള്ള ഇന്ത്യൻ സംരംഭകരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ഇന്ത്യൻ സംരംഭത്തിന്റെ മഹത്തായ അടയാളമാണ് ഇതെന്നും, ഇന്ത്യൻ ഉൽപ്പന്നങ്ങളെ ഇത് ആഗോളതലത്തിൽ ജനപ്രിയമാക്കുമെന്നും”, ശ്രീ. നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

യു എ ഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യയുടെ കയറ്റുമതി വിപണിയിൽ വലിയ വളർച്ച ഉണ്ടാക്കിയിട്ടുണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് മോദിയുടെ ട്വിറ്ററിലെ പ്രസ്താവന. കഴിഞ്ഞ വർഷം മെയ് 1 ന് ആരംഭിച്ച യു എ ഇ – ഇന്ത്യ CEPA കരാറിനുശേഷം ഒമ്പത് മാസത്തിനുള്ളിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും വാണിജ്യത്തിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.

യു എ ഇയിലേക്കുള്ള കയറ്റുമതിയിലെ വൻ വർധന CEPA കരാറിന്റെ ഉപയോഗത്തിൽ കുത്തനെയുള്ള മുന്നേറ്റത്തെ സൂചിപ്പിക്കുന്നതായും ഗോയൽ ട്വീറ്റ് ചെയ്തു.

WAM