മസ്കറ്റ്, സലാല സിറ്റി ബസുകളിൽ 2026 ഓഗസ്റ്റ് 1 മുതൽ ക്യാഷ് പേയ്‌മെന്റുകൾ നിർത്തലാക്കുന്നതായി മുവാസലാത്ത് അറിയിച്ചു. 2026 ജൂലൈ 5-നാണ് മുവാസലാത്ത് ഇക്കാര്യം അറിയിച്ചത്.
📣 | تنويه إلى مستخدمي النقل العام
— Mwasalat | مواصلات 🇴🇲 (@mwasalat_om) July 5, 2026
في إطار حرص #مواصلات على تقديم تجربة سفر أكثر سرعة وسهولة، وتعزيز استخدام وسائل الدفع الإلكترونية، نود إشعاركم بأنه اعتبارًا من 1 أغسطس 2026 سيتم إيقاف استقبال المبالغ النقدية على متن حافلات النقل العام داخل مدينتي مسقط وصلالة.
وسيقتصر سداد… pic.twitter.com/yIgq2X0h28
ഈ പുതിയ നയപ്രകാരം, 2026 ഓഗസ്റ്റ് 1 മുതൽ ഇരു നഗരങ്ങളിലെയും സിറ്റി ബസ് ശൃംഖലയിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റ് നിരക്കുകൾ നൽകുന്നതിനായി അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോഗപ്പെടുത്തേണ്ടി വരുന്നതാണ്.
പൊതുഗതാഗത സേവനങ്ങളിലുടനീളം ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നതിനും, വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് മുവാസലാത്ത് അറിയിച്ചു.

