ഒമാൻ: സുരക്ഷിതമല്ലാത്ത VPN ആപ്പുകൾക്കെതിരെ മുന്നറിയിപ്പ്

featured GCC News

സുരക്ഷിതമല്ലാത്ത വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. 2026 ജൂലൈ 6-നാണ് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

സുരക്ഷിതമല്ലാത്ത VPN ആപ്പുകൾ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതിന് ഇടയാക്കുമെന്നും, വിവിധ സുരക്ഷാ ഭീഷണികൾ ഉയർത്തുന്നതായും TRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ നിരീക്ഷിക്കുന്നതിനും, അവ മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിനും, ഓൺലൈൻ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനും, മാൽവെയർ പടർത്തുന്നതിനും, സംശയാസ്പദമായ ലിങ്കുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും ഉപയോക്താക്കളെ റീഡയറക്ട് ചെയ്യുന്നതിനും ഇത്തരം ആപ്പുകൾക്ക് സാധിക്കുമെന്നും TRA കൂട്ടിച്ചേർത്തു.