നബിദിനം: ബഹ്‌റൈനിൽ പൊതു മേഖലയിൽ ഓഗസ്റ്റ് 25-ന് അവധി പ്രഖ്യാപിച്ചു

GCC News

നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 25, ചൊവാഴ്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും. ഇത് സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക ഉത്തരവിറക്കിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ ഉത്തരവ് പ്രകാരം ബഹ്‌റൈനിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ മുതലായവ 2026 ഓഗസ്റ്റ് 25-ന് പ്രവർത്തിക്കുന്നതല്ല.