അബുദാബി ബാജ ചാലഞ്ച് നാലാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി. 2026 ഓഗസ്റ്റ് 18-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
.@AbuDhabiSC, in collaboration with Emirates Motorsports Organization, has revealed the 4th @adbajachallenge season schedule, running from 17 October 2026 to 10 April 2027 and featuring leading car and motorcycle competitors across a range of categories in four desert races. pic.twitter.com/M7WWMkUfxZ
— مكتب أبوظبي الإعلامي (@ADMediaOffice) August 18, 2026
ഈ അറിയിപ്പ് പ്രകാരം നാല് ഘട്ടങ്ങളിലായാണ് അബുദാബി ബാജ ചാലഞ്ച് നാലാം സീസൺ നടത്തുന്നത്. 2026 ഒക്ടോബർ 17 മുതൽ 2027 ഏപ്രിൽ 10 വരെയാണിത്.
എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷനുമായി (EMSO) ചേർന്ന് സംയുക്തമായാണ് അബുദാബി സ്പോർട്സ് കൗൺസിൽ ഈ റേസ് സംഘടിപ്പിക്കുന്നത്. അബുദാബിയിൽ വെച്ചാണ് ഈ നാല് റൗണ്ട് റേസുകളും നടത്തുന്നത്.
താഴെ പറയുന്ന തീയതികളിലാണ് അബുദാബി ബാജ ചാലഞ്ച് നാലാം സീസൺ സംഘടിപ്പിക്കുന്നത്:
- റൌണ്ട് 1 – 2026 ഒക്ടോബർ 17-ന് തിലാൽ സ്വെയിഹാനിൽ വെച്ച്.
- റൌണ്ട് 2 – 2026 ഡിസംബർ 12 മുതൽ 13 വരെ, അൽ ദഫ്‌റയിലെ ലിവയിൽ വെച്ച്.
- റൌണ്ട് 3 – 2027 ജനുവരി 23-ന് ലിവയിൽ വെച്ച്.
- റൌണ്ട് 4 – 2027 ഏപ്രിൽ 10-ന് അൽ ഐൻ ഡെസേർട്ടിൽ വെച്ച്.
Cover Image: Abu Dhabi Media Office.

