ഒമാൻ: ബാങ്കിംഗ് വിവരങ്ങൾ, ഒടിപി എന്നിവ പങ്കിടരുതെന്ന് CPA മുന്നറിയിപ്പ് നൽകി

GCC News

ബാങ്കിംഗ് വിവരങ്ങൾ, ബാങ്ക് കാർഡ് വിശദാംശങ്ങൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) എന്നിവ പങ്കിടുന്നതിനെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി. 2026 ഓഗസ്റ്റ് 17-നാണ് ഒമാൻ CPA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് കാർഡ് വിവരങ്ങൾ, ഒടിപി എന്നിവ അതോറിറ്റി ആവശ്യപ്പെടാറില്ലെന്നും CPA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അധികാരികളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആരുമായും ഇത്തരം സെൻസിറ്റീവ് ഡാറ്റകൾ ഒരിക്കലും വെളിപ്പെടുത്തരുതെന്നും CPA ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഉപഭോക്തൃ അവബോധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും അനധികൃത ഇടപാടുകളിൽ നിന്നും വ്യക്തികളെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.