ഖത്തർ ആമിർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഖത്തർ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
ആറ് സ്മാരക സ്റ്റാമ്പുകളാണ് ഖത്തർ പോസ്റ്റ് ഈ അവസരത്തിൽ പുറത്തിറക്കിയിരിക്കുന്നത്.


2023 ജൂൺ 25-ന് ഖത്തർ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി H.E. മുഹമ്മദ് ബിൻ അലി അൽ മന്നായാണ് ഈ സ്മാരക സ്റ്റാമ്പുകൾ അനാച്ഛാദനം ചെയ്തത്.

ഖത്തർ ഭരണാധികാരിയുടെ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 2018-ലും ഖത്തർ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു.
Cover Image: Qatar News Agency.