ദുബായ് മെട്രോയുടെ റെഡ് ലൈനിൽ സെന്റർപോയിന്റ് – അൽ ഫർദാൻ എക്സ്ചേഞ്ച് സ്റ്റേഷനുകൾക്കിടയിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ഇത്തരത്തിൽ ഒരു പുതിയ നേരിട്ടുള്ള റൂട്ട് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 2025 സെപ്റ്റംബർ 1-നാണ് അറിയിപ്പ് നൽകിയത്.
لتجربة تنقل أكثر سهولة وسلاسة، يعمل #مترو_دبي الآن، وفق ثلاثة مسارات، حيث ينطلق من محطة سنتربوينت نحو محطة صيدلية لايف ومحطة إكسبو 2020 والعودة، ومن محطة سنتربوينت إلى محطة مترو الفردان للصرافة (الخيل سابقاً) والعودة خلال أوقات الذروة، مما يساهم في تقليل زمن الرحلة لتنقل يومي… pic.twitter.com/4tHL6j8ugv
— RTA (@rta_dubai) September 1, 2025
രാവിലെയും, വൈകീട്ടും തിരക്കേറിയ സമയങ്ങളിൽ യാത്രികർക്ക് കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായാണിത്. ഈ സമയങ്ങളിൽ റെഡ് ലൈനിൽ സെന്റർപോയിന്റ് സ്റ്റേഷൻ, അൽ ഫർദാൻ എക്സ്ചേഞ്ച് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള റൂട്ടാണിത്.
റെഡ് ലൈനിൽ സെന്റർപോയിന്റിൽ നിന്ന് എക്സ്പോ സിറ്റി ദുബായിലേക്കും, ലൈഫ് ഫാർമസി സ്റ്റേഷനിലേക്കുമുള്ള രണ്ട് റൂട്ടുകളിൽ RTA നിലവിൽ മെട്രോ സർവീസ് നടത്തുന്നുണ്ട്.

