ദുബായ്: ട്രേഡ് സെന്റർ റൌണ്ട്എബൌട്ട് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങൾ തുറന്നു

featured GCC News

ട്രേഡ് സെന്റർ റൌണ്ട്എബൌട്ട് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങൾ തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഡിസംബർ 21-നാണ് RTA ഇക്കാര്യം അറിയിച്ചത്.

അടുത്ത വർഷം ജനുവരി പകുതിയോടെ നിർമ്മാണം പൂർത്തിയാക്കാനിരുന്ന രണ്ട് പാലങ്ങളാണ് RTA ഇപ്പോൾ നേരത്തെ നിർമാണം പൂർത്തിയാക്കി തുറന്ന് കൊടുത്തിരിക്കുന്നത്.

Source: Dubai Media Office.

2nd ഡിസംബർ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് റാഷിദ് റോഡ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് ഈ പാലങ്ങൾ സഹായകമാകുന്നതാണ്. ഇരുവശത്തേക്കും രണ്ട് വരികൾ വീതമുള്ളവയാണ് ഈ പാലങ്ങൾ.

Source: Dubai Media Office.

ഈ രണ്ട് പാലങ്ങൾക്കും കൂടി ആകെ 2000 മീറ്റർ നീളമുണ്ട്‌. മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

ഈ പാലങ്ങൾ ട്രേഡ് സെന്റർ റൌണ്ട്എബൗട്ട് മേഖലയിലെ ഗതാഗതത്തിരക്ക് കുറയ്ക്കുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. 696 മില്യൺ ദിർഹം മൂല്യമുള്ള ഈ പദ്ധതിയുടെ കീഴിൽ ആകെ അഞ്ച് പാലങ്ങളാണ് നിർമ്മിക്കുന്നത്.