ദുബായ്: പുതിയ ഡ്രൈവർ ട്രെയിനിങ്, ലൈസൻസിങ് കേന്ദ്രത്തിന് RTA അംഗീകാരം നൽകി

featured GCC News

അൽ റുവൈയ്യ മേഖലയിൽ ഒരു പുതിയ ഡ്രൈവർ ട്രെയിനിങ്, ലൈസൻസിങ് കേന്ദ്രം ആരംഭിക്കുന്നതിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി. 2025 ജൂലൈ 21-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ റുവൈയ്യ 3 മേഖലയിലെ സെക്റ്റർ 5-ലാണ് ഈ പുതിയ ഡ്രൈവർ ട്രെയിനിങ്, ലൈസൻസിങ് കേന്ദ്രം ആരംഭിക്കുന്നത്. ഫസ്റ്റ് ഡ്രൈവിംഗ് സെന്ററുമായി ചേർന്നാണ് RTA ഈ പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്.

Source: Dubai RTA.

അൽ റുവൈയ്യ 3 മേഖലയിലെ നിവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ ഡ്രൈവർ ട്രെയിനിങ്, ലൈസൻസിങ് എന്നീ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണിത്. ഇതോടെ ദുബായിലെ RTA അംഗീകൃത ഡ്രൈവർ ലൈസൻസിങ് കേന്ദ്രങ്ങളുടെ എണ്ണം 28 ആകുന്നതാണ്.

Source: Dubai RTA.

ട്രാഫിക് ഫയൽ രജിസ്‌ട്രേഷൻ, തിയറി ക്‌ളാസുകൾ, പ്രാക്ടിക്കൽ ക്ലാസുകൾ, ഡ്രൈവിംഗ് ടെസ്റ്റ്, മോട്ടോർസൈക്കിൾ, ലൈറ്റ് വെഹിക്കിൾ എന്നിവയുടെ ലൈസൻസ് അനുവദിക്കൽ (മാന്വൽ, ഓട്ടോമാറ്റിക് വാഹനങ്ങൾ ഉൾപ്പടെ) തുടങ്ങിയ സേവനങ്ങൾ ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാണ്.

ഈ സേവന കേന്ദ്രത്തിന്റെ പ്രവർത്തനസമയക്രമം:

  • തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 7 മുതൽ രാത്രി 8 വരെ.
  • വെള്ളിയാഴ്ചകളിൽ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ, ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ.
  • ശനിയാഴ്ചകളിൽ – രാവിലെ 7 മുതൽ രാത്രി 8 വരെ.