ദുബായ് – അൽ ഐൻ റോഡിൽ പുതിയ എക്സിറ്റ് തുറന്ന് കൊടുത്തതായി RTA

featured GCC News

ദുബായ് – അൽ ഐൻ റോഡിൽ ഒരു പുതിയ എക്സിറ്റ് തുറന്ന് കൊടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

ദുബായ് – അൽ ഐൻ റോഡിൽ അൽ ഫഖ മേഖലയ്ക്ക് സമീപത്തായി നടത്തിയിട്ടുള്ള ട്രാഫിക് നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ഈ മേഖലയിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും, യാത്രകൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണിത്.

2025 ട്രാഫിക് സൊലൂഷൻസ് പ്ലാൻ പ്രകാരം നടത്തിയിട്ടുള്ള ഈ നവീകരണ പ്രവർത്തനങ്ങളിൽ അൽ ഫഖ എത്തുന്നതിന് മുൻപേയുള്ള യു-ടേൺ ടണലിലേക്ക് നയിക്കുന്ന രീതിയിലാണ് എക്സിറ്റ് 58 എന്ന ഈ പുതിയ എക്സിറ്റ് നിർമ്മിച്ചിരിക്കുന്നത്. അൽ ഐൻ സിറ്റിയിലേക്കും, ദുബായിലേക്കുമുള്ള വാഹനങ്ങളുടെ നീക്കം സുഗമമാക്കുന്നതിന് ഈ എക്സിറ്റ് സഹായകമാകുന്നതാണ്.