സൈക്കിൾ, സ്‌കൂട്ടർ യാത്രികർക്കും കാൽനട യാത്രികർക്കുമായുള്ള 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ ട്രാക്ക് നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. മെയ് 19-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അൽ സുഫൗഹ്, ദുബായ് ഹിൽസ് എന്നിവയെ ഹെസ്സ സ്ട്രീറ്റിലൂടെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പുതിയ ട്രാക്ക് നിർമ്മിക്കുന്നത്. എമിറേറ്റിലെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റുന്നതിനുള്ള നയത്തിന്റെ ഭാഗമായാണിത്.
ഈ ട്രാക്കിന്റെ ഭാഗമായി ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയെ മുറിച്ച് കടക്കുന്ന രീതിയിലുള്ള രണ്ട് മേൽപ്പാലങ്ങളും നിർമ്മിക്കുന്നുണ്ട്. ഹെസ്സ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ ട്രാക്ക് നിർമ്മിക്കുന്നത്.
Cover Image: WAM