എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് ഷാർജ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് വിഭാഗം അറിയിച്ചു. 2024 ഏപ്രിൽ 15-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, ഷാർജയിലെ മുഴുവൻ സ്വകാര്യ സ്കൂളുകളിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏപ്രിൽ 16, ചൊവ്വാഴ്ച, ഏപ്രിൽ 17, ബുധനാഴ്ച എന്നീ ദിനങ്ങളിൽ റിമോട്ട് ലേർണിംഗ് നടപ്പിലാക്കുന്നതാണ്.
WAM