മഴ മൂലം ഖോർഫക്കാൻ മേഖലയിലെ ഏതാനം റോഡുകൾ താത്കാലികമായി അടച്ചതായി ഷാർജ പോലീസ് അറിയിച്ചു. 2023 ജനുവരി 7-ന് വൈകീട്ട് 6:53-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട്, താഴ്‌വരകളിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവ കണക്കിലെടുത്താണ് ഖോർഫക്കാൻ നഗരത്തിലെ ഏതാനം പ്രധാന റോഡുകളും, ചെറിയ റോഡുകളും താത്കാലികമായി അടച്ചതായി പോലീസ് അറിയിച്ചത്. അൽ നഹ്‌വ, ഷിനാസ് റോഡുകൾ, അൽ ഹരായ് റെസിഡൻഷ്യൽ മേഖലയിലേക്കുള്ള പുതിയ റോഡ്, ക്‌ളൗഡ് റസ്റ്റ്-വേയിലേക്കുള്ള റോഡ്, അൽ റാബി ടവറിലേക്കുള്ള റോഡ് എന്നിവയാണ് ജനുവരി 7-ന് വൈകീട്ട് അടച്ചത്.
Update: ഏതാനം റോഡുകൾ പിന്നീട് തുറന്നു
ഇതിൽ അൽ ഹരായ് റെസിഡൻഷ്യൽ മേഖലയിലേക്കുള്ള റോഡ് തുറന്ന് കൊടുത്തതായി ഷാർജ പോലീസ് ജനുവരി 7-ന് രാത്രി 8:10-ന് അറിയിച്ചിട്ടുണ്ട്.
ക്‌ളൗഡ് റസ്റ്റ്-വേയിലേക്കുള്ള റോഡ് തുറന്നതായി ഷാർജ പോലീസ് ജനുവരി 7-ന് രാത്രി 9:44-ന് അറിയിച്ചിട്ടുണ്ട്. അൽ നഹ്‌വ, ഷിനാസ് റോഡുകൾ, അൽ റാബി ടവറിലേക്കുള്ള റോഡ് എന്നിവ അടഞ്ഞ് കിടക്കുന്നതായി പോലീസ് ഈ അറിയിപ്പിൽ കൂട്ടിച്ചേർത്തു.
കാലാവസ്ഥാ, സുരക്ഷാ അറിയിപ്പുകൾ കൃത്യമായി പിന്തുടരാനും, റോഡുകളിൽ ജാഗ്രത പുലർത്താനും ഷാർജ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Sharjah Police.