അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്‌കരണം പൂർത്തിയായി; ദുബായ് – ഷാർജ യാത്ര സുഗമമാകും

UAE

അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്‌കരണം പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2023 മെയ് 29-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ദുബായ് – ഷാർജ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അൽ ഇത്തിഹാദ് റോഡിൽ കൂടുതൽ വാഹനങ്ങൾ ഉൾക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി 600 മീറ്റർ നീളത്തിലുള്ള ഒരു ലേൻ, സർവീസ് റോഡിലെ കാൽനടപ്പാതകൾ, പാർക്കിങ്ങ് ഇടങ്ങൾ എന്നിവ പുതിയതായി നിർമ്മിച്ചിട്ടുണ്ട്.

Cover Image: Sharjah RTA.