ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ട് പുനരാരംഭിച്ചു

featured GCC News

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു. 2024 ഒക്ടോബർ 27-നാണ് SRTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് ദുബായിലെ സത്വ സ്റ്റേഷനിലേക്കാണ് E304 ഇന്റർസിറ്റി ബസ് റൂട്ട് സേവനങ്ങൾ നടത്തുന്നത്. ഈ റൂട്ടിലെ സേവനങ്ങൾ 2024 ഒക്ടോബർ 28, തിങ്കളാഴ്ച മുതൽ വീണ്ടും പ്രവർത്തനക്ഷമമാക്കിയതായി SRTA വ്യക്തമാക്കിയിട്ടുണ്ട്.

ഈ റൂട്ടിൽ ഓരോ മുപ്പത് മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. റോള സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ഈ റൂട്ട് അൽ ജുബൈൽ ബസ് സ്റ്റേഷൻ, കിംഗ് ഫൈസൽ റോഡ്, അൽ വഹ്ദ റോഡ്, അൽ വഹ്ദ 2 സെന്റർ, അൽ വഹ്ദ മെട്രോ 2, അൽ ഇത്തിഹാദ് റോഡ്, അൽ സഫീർ മാൾ, അൻസാർ മാൾ, അൽ കറാമ ബസ് സ്റ്റേഷൻ, സത്വ റൗണ്ട്എബൌട്ട് എന്നിവിടങ്ങളിലൂടെയാണ് ദുബായിലെ സത്വ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്നത്.