ഷാർജ നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന രണ്ട് പദ്ധതികൾക്ക് അംഗീകാരം നൽകി. ഷാർജ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
اعتمد صاحب السمو الشيخ الدكتور سلطان بن محمد القاسمي عضو المجلس الأعلى حاكم الشارقة، مشروعين تطويريين لتحقيق الانسيابية المرورية في مدينة الشارقة.
— sharjahmedia (@sharjahmedia) November 27, 2025
وتضمن المشروع الأول تطوير طريق الشارقة الدائري المحاذي لمحطة "قطار الاتحاد" في مدينة الشارقة بطول 5 كم، بهدف تخفيف الضغط على طريق… pic.twitter.com/YrL8N24txb
ഈ പദ്ധതികൾക്ക് ഷാർജ ഭരണാധികാരി H.H. ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകിയിട്ടുണ്ട്.
ഷാർജയിലെ ഇത്തിഹാദ് റെയിൽ സ്റ്റേഷനരികിലെ ഷാർജ റിങ് റോഡ് നവീകരിക്കുന്നതിനുള്ള 90 മില്യൺ ദിർഹം മൂല്യമുള്ള പദ്ധതി ഇതിൽ ഉൾപ്പെടുന്നു. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി മെലീഹ റോഡിലെ തിരക്ക് കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്നു.
ഇതിന് പുറമെ യൂണിവേഴ്സിറ്റി സിറ്റി ബ്രിഡ്ജ് നാല് വരിയാക്കുന്ന രീതിയിൽ നവീകരിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവശത്തേക്കും രണ്ട് വരികളുള്ള രീതിയിൽ ഈ പാലം നവീകരിക്കുന്നതോടെ റാകാൻ ബ്രിഡ്ജ് വരെയുള്ള മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിയുന്നതായാണ്.
ഷാർജ നഗരത്തിലെ രക്തസാക്ഷി സ്മാരകത്തിനരികിൽ ഒരു പുതിയ പാലം പണിയുന്നതിനായാണ് രണ്ടാമത്തെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 60 മില്യൺ ദിർഹം മൂല്യമുള്ളതാണ് ഈ പദ്ധതി.
മെലീഹ റോഡിൽ നിന്ന് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും, ഷെയ്ഖ് ഖലീഫ സ്ട്രീറ്റിൽ നിന്ന് മെലീഹ റോഡിലേക്കും നേരിട്ട് തടസമില്ലാതെ സഞ്ചരിക്കുന്നതിനുള്ള ഒരു പാത എന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്.

