ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ 2026-2027 സീസൺ ഇന്ന് (2026 ഒക്ടോബർ 30, വെള്ളിയാഴ്ച) ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Sheikh Zayed Festival opens tomorrow in Al Wathba #WamNews https://t.co/fastXyh1dI https://t.co/Jr5pCWCmha
— WAM English (@WAMNEWS_ENG) October 29, 2026
അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം 2026-2027 നടത്തുന്നത്. 2026 ഒക്ടോബർ 30 മുതൽ 2027 മാർച്ച് 13 വരെയാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
മേളയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന കലാപ്രകടനങ്ങൾ, പരമ്പരാഗത-സൈനിക സംഗീത അവതരണങ്ങൾ, നാടോടി പൈതൃക മത്സരങ്ങൾ, മറ്റു വിനോദ പരിപാടികൾ, അതിഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ തുടങ്ങിയവയും ഫൗണ്ടൻ തിയേറ്ററിലെ പ്രത്യേക കലാപരിപാടികളും ഉൾപ്പടെ നിരവധി ആഘോഷപരിപാടികൾ അരങ്ങേറുന്നതാണ്.
സാംസ്കാരിക, കലാ, വിനോദ, കായിക, സാമൂഹിക പരിപാടികൾ എന്നിവ ഉൾപ്പടെ വിപുലമായ പരിപാടികളാണ് ഇത്തവണത്തെ ഈ മേളയിൽ ഒരുക്കിയിരിക്കുന്നത്. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തവും പ്രമുഖരായ അറബ്, എമിറാത്തി കലാകാരന്മാരുടെ സാന്നിധ്യവും ഇത്തവണത്തെ പ്രത്യേകതയാണ്.
പൊതു പ്രദർശനങ്ങൾ, കുടുംബങ്ങൾക്കായുള്ള വിനോദങ്ങൾ, സന്ദർശകർക്ക് നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന അനുഭവങ്ങൾ എന്നിവയും ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നതാണ്. യു എ ഇയിൽ നിന്നുള്ളവർക്കും വിദേശത്തുനിന്നെത്തുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ് ഈ മേള.
മേളയിലെത്തുന്ന സന്ദർശകർക്ക് ഡ്രോൺ ഷോകൾ, ലേസർ ഡിസ്പ്ലേകൾ, അൽ വത്ബ ഫ്ലോട്ടിംഗ് മാർക്കറ്റ് തുടങ്ങിയ വിവിധ ആകർഷണങ്ങൾ ആസ്വദിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. സന്ദർശകർക്ക് പങ്കെടുക്കുന്ന ഓരോ രാജ്യത്തിൻ്റെയും സംസ്കാരം, ആചാരങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവ അനുഭവിക്കുന്നതിനുള്ള അവസരമൊരുക്കുന്ന അന്താരാഷ്ട്ര പവലിയനുകളിലും അതുല്യമായ പ്രകടനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതാണ്.
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സാധാരണ ദിവസങ്ങളിൽ വൈകീട്ട് 4 മുതൽ മുതൽ അർദ്ധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകീട്ട് 4 മുതൽ പുലർച്ചെ 1 വരെയും സന്ദർശകരെ സ്വാഗതം ചെയ്യുന്നതാണ്.
WAM

