ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ 2026-2027 സീസൺ ആരംഭിച്ചു. 2026 ഒക്ടോബർ 30, വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് പൈതൃകോത്സവം ആരംഭിച്ചത്.
Under the patronage of the UAE President, @ZayedFestival 2026-2027 is underway in Al Wathba, Abu Dhabi, until 13 March 2027, featuring cultural, entertainment and sporting events, folk performances, family programmes, interactive activities and international pavilions. https://t.co/moylU5nXsE
— مكتب أبوظبي الإعلامي (@ADMediaOffice) October 30, 2026
തത്സമയ പ്രകടനങ്ങൾ, ആകർഷകമായ പരേഡുകൾ, വൈവിധ്യമാർന്ന വിനോദ പരിപാടികൾ എന്നിവ ഉൾപ്പടെ അവിസ്മരണീയ നിരവധി നിമിഷങ്ങളാൽ സമ്പന്നമായിരുന്നു ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ തുടക്കം.
استقبلوا موسم الشتاء في مهرجان الشيخ زايد في الوثبة، واكتشفوا أجواء تجمع تراثنا الإماراتي وثقافات من مختلف أنحاء العالم، واستمتعوا بتجارب الطعام والأنشطة العائلية والعروض المسائية، خلال موسم حافل بالتجارب والفعاليات يستمر حتى 14 مارس 2027. #طلعة_نهاية_الأسبوع https://t.co/nffdIPC5KG
— مكتب أبوظبي الإعلامي (@ADMediaOffice) October 31, 2026
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന കലാപ്രകടനങ്ങൾ, പരമ്പരാഗത-സൈനിക സംഗീത അവതരണങ്ങൾ, നാടോടി പൈതൃക മത്സരങ്ങൾ, മറ്റു വിനോദ പരിപാടികൾ, അതിഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ തുടങ്ങിയവയും ഫൗണ്ടൻ തിയേറ്ററിലെ പ്രത്യേക കലാപരിപാടികളും ഉൾപ്പടെ നിരവധി ആഘോഷപരിപാടികൾ മേളയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറി.
സാംസ്കാരിക-വിനോദ-കായിക പരിപാടികൾ, നാടൻ കലാരൂപങ്ങൾ, കുടുംബങ്ങൾക്കായുള്ള പരിപാടികൾ, അന്താരാഷ്ട്ര പവിലിയനുകൾ തുടങ്ങിയവ ഈ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവംനടത്തുന്നത്. 2026 ഒക്ടോബർ 30 മുതൽ 2027 മാർച്ച് 13 വരെയാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
മേളയിലെത്തുന്ന സന്ദർശകർക്ക് ഡ്രോൺ ഷോകൾ, ലേസർ ഡിസ്‌പ്ലേകൾ, അൽ വത്ബ ഫ്ലോട്ടിംഗ് മാർക്കറ്റ് തുടങ്ങിയ വിവിധ ആകർഷണങ്ങൾ ആസ്വദിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. സന്ദർശകർക്ക് പങ്കെടുക്കുന്ന ഓരോ രാജ്യത്തിൻ്റെയും സംസ്കാരം, ആചാരങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവ അനുഭവിക്കുന്നതിനുള്ള അവസരമൊരുക്കുന്ന അന്താരാഷ്ട്ര പവലിയനുകളിലും അതുല്യമായ പ്രകടനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതാണ്.
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സാധാരണ ദിവസങ്ങളിൽ വൈകീട്ട് 4 മുതൽ മുതൽ അർദ്ധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകീട്ട് 4 മുതൽ പുലർച്ചെ 1 വരെയും സന്ദർശകരെ സ്വാഗതം ചെയ്യുന്നതാണ്.

