അബുദാബി: ഓഗസ്റ്റ് 20 മുതൽ പൊതുഇടങ്ങളിലേക്ക് വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം നൽകാനുള്ള തീരുമാനം ഔദ്യോഗികമായി അംഗീകരിച്ചു

2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

അബുദാബി: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ യാത്രാ നിബന്ധനകളിൽ ഓഗസ്റ്റ് 15 മുതൽ മാറ്റം വരുത്താൻ തീരുമാനം

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

അബുദാബി: ഓഗസ്റ്റ് 15 മുതൽ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം

COVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഷാർജ: ഏഴ് മാസത്തിനിടയിൽ റോഡപകടങ്ങളെത്തുടർന്നുള്ള മരണങ്ങൾ 38 ശതമാനം കുറഞ്ഞതായി ട്രാഫിക് വകുപ്പ്

2021-ലെ ആദ്യ ഏഴ് മാസങ്ങളിലെ കണക്കുകൾ പ്രകാരം, എമിറേറ്റിൽ റോഡപകടങ്ങളെത്തുടർന്നുള്ള മരണങ്ങളിൽ 38 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഷാർജ പൊലീസിന് കീഴിലെ ട്രാഫിക് ആൻഡ് പെട്രോൾ വകുപ്പ് അറിയിച്ചു.

Continue Reading

യു എ ഇ: ദുബായ് വിസകളിലുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എമിറേറ്റ്സ്

സാധുതയുള്ള ദുബായ് റെസിഡൻസി വിസകളിലുള്ള, GDRFA-യിൽ നിന്ന് പ്രവേശനാനുമതി നേടിയിട്ടുള്ളവർക്ക് മാത്രമാണ് നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ വ്യക്തമാക്കി.

Continue Reading

അബുദാബി: പ്രവാസികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി

പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പുതുക്കിയ യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് പുതിയ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: SEHA-യുടെ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അറിയിപ്പ്

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട്, തങ്ങളുടെ കീഴിലുള്ള ആരോഗ്യ സേവനകേന്ദ്രങ്ങളുടെ 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ചത്തെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ് വിസകളിലുള്ള ഏതാനം പ്രവാസികളുടെ വിസ കാലാവധി ഡിസംബർ 9 വരെ നീട്ടി നൽകി

നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള ദുബായ് വിസകളിലുള്ള ഏതാനം പ്രവാസികളുടെ വിസ കാലാവധി 2021 ഡിസംബർ 9 വരെ നീട്ടി നൽകിയിട്ടുണ്ട്.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: അബുദാബിയിൽ ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading