അൽ ഹജാർ മലനിരകളിൽ ഇടിയോട് കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജൂലൈ 27-ന് രാത്രിയാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
الساعة 10: 5مساءً
— الأرصاد العمانية (@OmanMeteorology) July 27, 2026
استمرار هطول أمطار متفاوتة الغزارة رعدية أحياناً مصحوبة برياح نشطة على سلسلة جبال الحجر والمناطق المجاورة لها .
⚠️للإنتباه من جريان الشعاب والأودية والرياح النشطة.. pic.twitter.com/gWsZ4WY7so
ഈ അറിയിപ്പ് പ്രകാരം, അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും, ഇതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം മലനിരകളിൽ നിന്ന് താഴേയ്ക്കുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തുറന്ന പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ പരിസരങ്ങളിലെ – പ്രത്യേകിച്ചും താഴ്വരകളിലും, പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ള പ്രദേശങ്ങളിലെയും – നിവാസികളോട് കാലാവസ്ഥാ അറിയിപ്പുകൾ നിരീക്ഷിക്കാനും, ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

