ദുബായ്: ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണം; പുതിയ പാലം തുറന്ന് കൊടുത്തു

featured GCC News

ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായി ദുബായിൽ ഒരു പുതിയ പാലം തുറന്ന് കൊടുത്തു. 2024 ജൂൺ 9-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

ഇതോടെ ഈ മേഖലയിലെ ട്രാഫിക് സുഗമമാകുന്നതും, യാത്രാ സമയം കുറയുന്നതുമാണ്.

Source: Dubai RTA.

പുതിയതായി തുറന്ന് കൊടുത്ത പാലം 666 മീറ്റർ നീളമുളളതാണ്. മണിക്കൂറിൽ ഏതാണ്ട് 3200 വാഹനങ്ങൾ കടന്ന് പോകാവുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

Source: Dubai RTA.

അതെ സമയം, ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണ പദ്ധതി 90% പൂർത്തിയാക്കിയതായി RTA ഡയറക്ടർ ജനറൽ H.E. മത്തർ അൽ തയർ അറിയിച്ചിട്ടുണ്ട്.

Source: Dubai RTA.

ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി നാല് മേൽപ്പാലങ്ങളാണ് RTA നിർമ്മിക്കുന്നത്. മണിക്കൂറിൽ ഏതാണ്ട് 17600 വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് 2874 മീറ്റർ ദൈർഘ്യത്തിലുള്ള ഈ നിർമ്മാണപ്രവർത്തനങ്ങൾ.