അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി: പൊതുഗതാഗത സംവിധാനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

GCC News

രാജ്യത്ത് നിലവിലുള്ള കൊറോണാ വൈറസ് രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായും, യാത്രികരുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തിയും അജ്മാനിലെ പൊതുഗതാഗത സംവിധാനത്തിന് കീഴിലുള്ള എല്ലാ വാഹനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളും, അണുനശീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയതായി അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ഇതിനായി ലോകനിലവാരം പുലർത്തുന്ന കമ്പനികളുമായി ചേർന്ന് ഏറ്റവും മികച്ച ശുചീകരണ ഉപകരണങ്ങളും, രോഗാണുക്കളെ നശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഉപയോഗിച്ച് കൊണ്ട് ടാക്‌സികൾ, പൊതുഗതാഗതത്തിനുള്ള ബസുകൾ മുതലായവയെല്ലാം ദിനവും സുരക്ഷിതമാക്കുന്നത് വിശദീകരിച്ച് കൊണ്ടുള്ള വീഡിയോ അധികാരികൾ ട്വിറ്ററിലൂടെ പങ്കുവെച്ചു.

https://twitter.com/AjmanTransport/status/1237419686427533314
https://twitter.com/AjmanTransport/status/1237388050516201473

പൊതുഗതാഗത രംഗത്തെ ഡ്രൈവർമാർക്ക് മാസ്കുകൾ ധരിക്കുന്നതിനും, വാഹനങ്ങൾ ദിനവും ശുചീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ടാക്‌സികൾ, ബസുകൾ എന്നിവയിലെ ഡ്രൈവർമാർക്ക് ആഴ്ച്ചതോറും ആരോഗ്യ പരിശോധനകൾക്ക് വിധേയരാകുന്നതും, ആരോഗ്യ സുരക്ഷാ നടപടികളെക്കുറിച്ചുള്ള ബോധവത്കരണ ക്‌ളാസുകളിൽ പങ്കെടുക്കുന്നതും നിർബന്ധമാക്കി. രോഗബാധ പകരുന്നത്തിനുള്ള സാഹചര്യങ്ങൾ പരമാവതി കുറയ്ക്കുക എന്നതാണ് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.