അബുദാബി ഡ്രൈവിംഗ് ലൈൻസിനായുള്ള ടെസ്റ്റ് അപ്പോയ്ന്റ്മെന്റ് വേഗത്തിൽ നേടാം

GCC News

അബുദാബി : ഇനി മുതൽ അബുദാബി ഡ്രൈവിംഗ് ലൈൻസിനായുള്ള ടെസ്റ്റ് അപ്പോയ്ന്റ്മെന്റ് വളരെ എളുപ്പം  എടുക്കാം. അബുദാബി പോലീസ് വെബ്സൈറ്റിലൂടെയോ, അബുദാബി പോലീസ് പുറത്തിറക്കിയിരിക്കുന്ന ആപ്പിലൂടെയോ ഈ സേവനം ലഭ്യമാണ്.

ട്രെയിനിങ് പൂർത്തിയായ ഏതൊരു വ്യക്തിക്കും ഈ ആപ്പിലൂടെ ടെസ്റ്റ് തീയതി അപ്പോയ്ന്റ്മെന്റ് എടുക്കാവുന്നതാണ്. സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ വഴി ഉപഭോക്താക്കളുടെ സമയം ലാഭിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ പുതിയ സംവിധാനം കൊണ്ടുവന്നിട്ടുള്ളതെന്നു ഇന്നിറക്കിയ ട്വിറ്റെർ പോസ്റ്റിൽ അബുദാബി പോലീസ് അഭിപ്രായപ്പെട്ടു.

താഴെ കാണുന്ന ലിങ്കിൽ നിന്നും ഈ അപ്ലിക്കേഷൻ ഡൗൺലൊഡ് ചെയ്യാവുന്നതാണ്.

Apple store
https://goo.gl/cBGEDt
Google play
https://goo.gl/eKk3XG
Or visit the website
http://adpolice.gov.ae