രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പ്രത്യേകമായി വേര്‍തിരിക്കാൻ നിർദ്ദേശം നൽകിയാതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. വിമാനത്തിൽ നിന്നിറങ്ങുന്നതു മുതൽ ആരോഗ്യ പരിശോധന, ഇമ്മിഗ്രേഷൻ, ലഗേജ് ഏരിയ എന്നിവിടങ്ങളില്ലാം വിമാനത്താവളത്തിലെ മറ്റു യാത്രക്കാരുമായി ഇടപഴകുന്നതു കർശനമായി ഒഴിവാക്കാനും അതിലൂടെ രോഗം പടരുന്നതിനുള്ള സാഹചര്യങ്ങൾ കുറയ്ക്കാനുമാണ് ഈ നടപടി.
ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, ഇറാൻ, സിംഗപ്പൂർ, തായ്ലന്റ്, മലേഷ്യ, ഹോങ്കോങ്, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനയാത്രാക്കാരെയാണ് ഇങ്ങിനെ വേർതിരിക്കുക.
രാജ്യത്ത് നിലവിൽ വിദേശത്ത് കൊറോണാ ബാധ കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്തുവരുന്നവരിൽ രോഗം കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഇങ്ങിനെ ഒരു തീരുമാനം കൈകൊണ്ടിട്ടുള്ളത്.