ദക്ഷിണ കൊറിയയിൽ വിവിധ നഗരങ്ങളിൽ വളരെ പെട്ടന്ന് പടർന്ന് പിടിച്ച Covid-19 രോഗ ബാധയെത്തുടർന്ന് സിയോളിലെ യു എ ഇ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. രോഗബാധയെക്കുറിച്ച് ജാഗ്രത പുലർത്താനും തിരക്കുള്ള പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കാനുമാണ് ട്വിറ്ററിലൂടെ നിർദ്ദേശം നൽകിയിട്ടുള്ളത്.
ദക്ഷിണ കൊറിയയിൽ 556 പേർക്കാണ് ഇതുവരെ Covid-19 സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് ഒരു രാജ്യത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗ നിരക്കാണിത്. രാജ്യം അതീവ ഗുരുതരമായ ഒരു സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ചുങ് സെഗ്യുൻ (Chung Sye-kyun) ശനിയാഴ്ച്ച അറിയിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം ദക്ഷിണ കൊറിയയിൽ നിന്ന് 229 പേർക്കാണ് Covid-19 സ്ഥിരീകരിച്ചത്.
1 thought on “കൊറോണാ വൈറസ് – ദക്ഷിണ കൊറിയയിലെ യു എ ഇ എംബസി ജാഗ്രതാ നിർദ്ദേശം നൽകി”
Comments are closed.