കഴിഞ്ഞ ദിവസങ്ങളിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയ ദക്ഷിണ കൊറിയയിൽ നിന്ന് ഇന്ന് മാത്രം 123 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗബാധയെത്തുടർന്ന് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇതോടെ ദക്ഷിണ കൊറിയയിൽ നിന്ന് 556 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. COVID-19-നെ തുടർന്നുള്ള മരണം ദക്ഷിണ കൊറിയയിൽ 4 ആയി. ചൈനയ്ക്ക് പുറത്ത് ഒരു രാജ്യത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗ നിരക്കാണിത്.
ദക്ഷിണ കൊറിയയിലെ ഡീഗൂ (Daegu) പട്ടണത്തിൽ നിന്നാണ് ഇപ്പോൾ പുറത്ത് വരുന്ന രോഗ വിവരങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 90 -ഓളം പേർക്കാണ് ഇവിടെ നിന്ന് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അതിനിടെ കൊറോണാ രോഗം പടർന്ന് പിടിക്കുന്നതായി റിപ്പോർട്ടുകളുള്ള ഇറാനിൽ നിന്ന് ശനിയാഴ്ച്ച രണ്ട് മരണങ്ങളും, 10 പേർക്ക് പുതിയതായി രോഗ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ എട്ടോളം രോഗ ബാധിതർ കൂം (Qom) പട്ടണത്തിൽ നിന്നാണ്. ഈ പ്രദേശത്തെ സ്കൂളുകൾ, കോളേജുകൾ തുടങ്ങി പുതു ഇടങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. രോഗം പടരുന്ന സാഹചര്യത്തെത്തുടർന്ന് ഇറാനിൽ നിന്ന് ഇറാഖിലേക്കുള്ള തീര്‍ത്ഥയാത്രകൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച മുതൽ തന്നെ ഇറാഖ് ഇറാനിയൻ പൗരന്മാർക്ക് തങ്ങളുടെ അതിർത്തികളിലൂടെയുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ച മുതൽ ഇറാഖി എയർവേസും, കുവൈറ്റ് എയർവേസും ഇറാനിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. സൗദി അറേബിയയും ഇറാനിലേക്കുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
1 thought on “COVID-19 – ദക്ഷിണ കൊറിയയിലും, ഇറാനിലും രണ്ട് പേർ മരിച്ചു”
Comments are closed.