കൊറോണാ വൈറസ് – യു എ ഇയിൽ 2 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

GCC News

യു എ എയിൽ രണ്ട് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഒരു ചൈനീസ് വംശജനും ഒരു ഫിലിപ്പിനോ വംശജനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ യു എ ഇയിൽ ആകെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 7 ആയി.

പുതുതായി രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ച രണ്ടു പേരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

ചൈനയിലെ വുഹാനില്‍ നിന്നും രാജ്യത്തെത്തിയ ഒരേ ചൈനീസ് കുടുംബത്തിലെ 4 പേർക്കും ചൈനീസ് വംശജനായ വേറൊരു വ്യക്തിയ്ക്കും കൊറോണ വൈറസ് ബാധ മുന്നേ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് ആരോഗ്യ സൂക്ഷ്മനിരീക്ഷണ പരിപാടികളും, വൈറസ് ബാധ പടരാതിരിക്കാനുള്ള നടപടികളും ഊർജ്ജിതമാക്കിയിരുന്നു.