ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴതുകകളിൽ വിവിധ ഇളവുകൾ നൽകുന്ന പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ദുബായ് പോലീസ് അറിയിച്ചു. ഒരു ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട ശേഷം ഡ്രൈവറുടെ അടുത്ത ഒരു വർഷത്തെ റോഡിലെ ഡ്രൈവിംഗ് ശൈലി അനുസരിച്ചായിരുന്നു ഈ പിഴ ഇളവുകൾ നൽകിയിരുന്നത്. മൂന്നുമാസം യാതൊരു നിയമലംഘനവും നടത്താത്ത വാഹനങ്ങൾക്ക് പിഴത്തുകയുടെ 25 ശതമാനവും, 6 മാസത്തേക്ക് 50 ശതമാനവും, 9 മാസത്തേക്ക് 75 ശതമാനവും, ഒരു വർഷം മുഴുവൻ ഗതാഗതലംഘനം നടത്താത്ത വാഹനങ്ങൾക്ക് 100 ശതമാനവും ആണ് നിലവിൽ ഈ പദ്ധതിപ്രകാരമുള്ള ഇളവുകൾ.
2019 ഫെബ്രുവരിയിലാണ് ഈ പദ്ധതി നിലവിൽ വന്നത്. ഈ പദ്ധതി 2020-ൽ തുടരണോ എന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കി ദുബായ് പോലീസ് ഒരു അവലോകനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ പദ്ധതി ഒരു വർഷത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചിട്ടുള്ളത്.
1 thought on “ദുബായ് – ട്രാഫിക് ഫൈനുകൾക്ക് ഇളവുകൾ നൽകുന്ന പദ്ധതി ഒരുവർഷത്തേക്ക് കൂടി തുടരും”
Comments are closed.