ലോകോപകാരപ്രദമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റിന്റെയും, ബെർക്ക്ഷയർ ഹാത് വേയുടെയും ബോർഡുകളിൽ നിന്ന് സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി ബിൽ ഗേറ്റ്സ് തീരുമാനിച്ചു. മാർച്ച് 13, വെള്ളിയാഴ്ച്ച ലിങ്ക്ഡ്-ഇൻ വഴി പുറത്തിറക്കിയ ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം ലോകത്തെ ഈ കാര്യം അറിയിച്ചത്.
മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹം 2008-ൽ പിൻവാങ്ങിയിരുന്നു. മൈക്രോസോഫ്ട് എന്നും തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായിരിക്കുമെന്നും, കമ്പനിയുടെ നേതൃത്വവുമായി ഇനിയും സാങ്കേതിക രംഗങ്ങളിൽ ചേർന്ന് ഇടപഴകും എന്നും അദ്ദേഹം കുറിച്ചു. ആഗോളതലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ നിലവിലുള്ള പല വെല്ലുവിളികളിലും പൂര്‍ണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി താൻ സ്വയം സമര്‍പ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. നിലവിൽ ഈ രണ്ട് കമ്പനികൾക്കും ശക്തമായ നേതൃത്വമുളളതിനാൽ താൻ ഈ തീരുമാനം കൈകൊള്ളുന്നതിനു ഇപ്പോൾ ഉചിതമായ സമയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Image credit: World Economic Forum from Cologny, Switzerland