യു എ ഇ – ഇന്നും നാളെയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

GCC News

യു എ ഇയിൽ അസ്ഥിരകാലാവസ്ഥാ സാഹചര്യങ്ങൾ തുടരുകയാണ്. ഇന്നു വൈകീട്ടും നാളെയും പരക്കെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നു. വാഹങ്ങൾ ഓടിക്കുന്നവർക്ക് കാഴ്ച്ചയെ മറയ്ക്കുന്ന രീതിയിൽ മൂടിക്കെട്ടിയ കാലാവസ്ഥയായതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.

https://www.instagram.com/p/B7RfBixJoDJ/?utm_source=ig_web_copy_link

ഇന്ന് വൈകീട്ടും, ബുധനാഴ്ച രാവിലെയും മലയോര മേഖലകളിൽ മഞ്ഞോട് കൂടിയ മഴപെയ്യാം എന്നതിനാൽ തണുപ്പ് വർധിക്കാനുള്ള സാധ്യതയുണ്ട്. പലമേഖലകളിലും മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റോഡിൽ വാഹനങ്ങൾ തെന്നി മാറുന്നതിനെതിരെ ശ്രദ്ധ പാലിക്കണം.