യു എ ഇ യിൽ പാർട്ട് ടൈം ആയി ജോലിയെടുക്കുന്നതിൻറെ നിയമസാധുത.

GCC News

യു എ ഇ തൊഴിൽ നിയമപ്രകാരം ഒരു ജോലിയിലിരിക്കെ മറ്റൊരു തൊഴിലിൽ ഏർപ്പെടുന്നത് 50000 ദിർഹം വരെ പിഴ ചുമത്താവുന്ന ഒരു കുറ്റമായാണ് കാണുന്നത്. എന്നാൽ 2010 മുതൽ യു എ ഇ ലേബർ നിയമം അനുസരിച്ച പാർട്ട് ടൈം ജോലിയുടെ ഒരു വ്യവസ്ഥ രൂപീകൃതമായിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ്  ആൻഡ്  എമിറേറ്റിസേഷൻ (MoHRE )ഇതിനായി പാർട്ട് ടൈം വർക്ക് പെര്മിറ്റി കൊടുത്തുവരുന്നുണ്ട്. അധികം പേർക്കും ഈ അവസരത്തെ പറ്റി അറിവുണ്ടെന്നു തോന്നുന്നില്ല.കേവലം ഈ വർക്ക് പെർമിറ്റിനായി 100 ദിർഹം അപ്ലിക്കേഷൻ ഫീസും 500 അപ്ലിക്കേഷൻ അപ്പ്രൂവൽ ഫീസും അടച്ചാൽ നിങ്ങൾക്കും പാർട്ട് ടൈം വർക്ക് പെര്മിറ്റി നേടിയെടുക്കാവുന്നതാണ്.

ആർക്കെല്ലാമാണ് പാർട്ട് ടൈം വർക്ക് പെർമിറ്റിനായി അപേക്ഷിക്കാവുന്നത് ?

ഇവിടെ ജോലിയെടുക്കുന്ന പ്രവാസികൾക്കും, സ്‌പോൺസറുടെ  നോ ഓബ്ജക്ഷൻ നേടിയ ഡിപെൻഡൻസി വിസക്കാർക്കും ഈ വർക്ക് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ വര്കപെര്മിറ്റിനു അപേക്ഷിക്കാവുന്നതാണു.  കുറഞ്ഞ പ്രായപരിധി 18 ഉം കൂടിയ പരിധി 65 വയസ്സും നിജപ്പെടുത്തിയിരിക്കുന്നു.

കാലാവധി: ഒരു വർഷം .

അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ:

  • രണ്ടു സ്ഥാപനങ്ങളുടെയും ട്രേഡ് ലൈസൻസ് കോപ്പികൾ.
  • അപേക്ഷകൻറെ പാസ്പോര്ട്ട് സൈസ് ഫോട്ടോ – വൈറ്റ് ബാക്‌ഗ്രൗണ്ടുള്ളത്‌ .
  • അപേക്ഷകൻറെ പാസ്പോര്ട്ട് കോപ്പി
  • ഡിഗ്രിക് സർട്ടിഫിക്കറ്റ് എംബസി അറ്റസ്റേഷൺ കഴിഞ്ഞത്.
  • പ്രൊഫഷണൽ മേഖലകളിൽ ഉള്ളവരെങ്കിൽ അതാത് വകുപ്പുകളിൽ നിന്നുമുള്ള അപ്പ്രൂവൽ ലെറ്റർ.
  • കോൺട്രാക്ട് കോപ്പി
  • ആദ്യ സ്പോൺസറിൽ  നിന്നുള്ള സമ്മത പത്രം
  • വിസയുടെ കോപ്പി – അപേക്ഷിക്കുമ്പോൾ ചുരുങ്ങിയത് ആറുമാസമെങ്കിലും വാലിഡിറ്റി ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: https://mohre.gov.ae