സുരക്ഷയാണ് മുഖ്യം, തൊഴിലുടമകൾക്ക് അടിയന്തിരഘട്ട മുന്നറിയിപ്പുമായി മന്ത്രാലയം.

GCC News

തൊഴിലുടമകൾക്ക് അവരുടെ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവർ മഴ ദിവസങ്ങളിൽ തൊഴിലിടങ്ങളിലേക്ക് അല്പം വൈകി എത്തിയാലും അതിൽ കാര്യമാക്കേണ്ടതില്ലെന്നും, തൊഴിലാളികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും മന്ത്രാലയത്തിന്റെ ആർട്ടിക്കിൾ 8 , 2018 ചൂണ്ടി കാണിച്ചുകൊണ്ട് പ്രസ്താവന ഇറക്കി. കൂടാതെ അവരവരുടെ സ്ഥാപനങ്ങളിൽ റോഡ് സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണം നടത്തണമെന്നും മാനവ വിഭവശേഷി മന്ത്രാലയം ഓർമ്മപ്പെടുത്തി. ഇത്തരത്തിലുള്ള ദിവസങ്ങളിൽ സ്ഥാപനയുടമ സമയക്രമീകരണത്തിൽ ഇളവ് അനുവദിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ യു എ ഇ യിൽ പലയിടത്തും പരക്കെ മഴയുള്ളതും, റോഡ് അപകടങ്ങൾ വർധിക്കുന്നതും കണക്കിലെടുത്തുകൊണ്ടാണ് ഈ  ഓർമ്മപ്പെടുത്തൽ.