ഒമാനിൽ 15 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 29, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 167 ആയി. ആകെ 23 പേർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശത്തു നിന്ന് യാത്ര ചെയ്തുവന്നവരാണ്. അഞ്ച് പേർ മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരാണെന്നും മന്ത്രാലയം അറിയിച്ചു.