ഒമാൻ: 2800-ൽ പരം ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം

Oman

കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ഒമാനിൽ 2848 ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു. ഇതിൽ 42 ശതമാനം പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 24-ന് നടന്ന സുപ്രീം കമ്മിറ്റിയുടെ പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസ് രോഗവ്യാപനത്തിനു ശേഷം, ഒമാനിൽ 2 ആരോഗ്യ പ്രവർത്തകർ രോഗബാധ മൂലം മരിച്ചതായും അൽ സൈദി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ച COVID-19 രോഗബാധയെത്തുടർന്ന് മരണമടഞ്ഞ ബ്ലെസി തോമസ് (37) എന്ന മലയാളി നഴ്‌സിന്റെ മരണത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ 75-കാരനായ ഒരു ഡോക്ടർ ഒമാനിൽ COVID-19 മൂലം മരണമടഞ്ഞിരുന്നു.