ഇരുപത്തൊമ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2023 ഡിസംബർ 8 മുതൽ

UAE

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8, വെള്ളിയാഴ്ച മുതൽ ആരംഭിക്കും.

DSF-ന്റെ ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ നീണ്ട് നിൽക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് (DFRE) ഈ മേള സംഘടിപ്പിക്കുന്നത്.

ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ നൽകുന്ന DSF ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്നു. DSF ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവിനോപ്പം അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു.

Cover Image: WAM.