ഒമാൻ: റുസൈൽ-ബിദ്ബിദ് റോഡ് ഭാഗികമായി തുറന്ന് കൊടുത്തു

GCC News

റുസൈൽ-ബിദ്ബിദ് റോഡിൽ നാല് വരികൾ ട്രാഫിക്കിനായി തുറന്ന് കൊടുത്തതായി ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 29-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

മസ്കറ്റിൽ നിന്ന് നിസ്‌വയിലേക്കുള്ള ദിശയിലാണ് റുസൈൽ-ബിദ്ബിദ് റോഡിലെ നാല് വരികൾ ട്രാഫിക്കിനായി തുറന്ന് കൊടുത്തിരിക്കുന്നത്. 2024 ഫെബ്രുവരി 29, വ്യാഴാഴ്ചയാണ് ഈ റോഡ് തുറന്ന് കൊടുത്തത്.

റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ഈ റോഡിലൂടെ സഞ്ചരിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.