ഒമാനിൽ 40 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം ഏപ്രിൽ 7-നു അറിയിച്ചു. ഇതോടെ ഒമാനിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 371 ആയി. രാജ്യത്ത് ഇതുവരെ COVID-19-നെ തുടർന്ന് 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 67 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.
കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച ഒന്നര വയസ്സ്‌കാരന്റെ രോഗം പൂർണ്ണമായും ഭേദമായതായും മന്ത്രാലയം അറിയിച്ചു.