വാഴയിലയിൽ മീൻ പൊള്ളിച്ചത്

Fish Non Vegetarian Ruchikoott

നല്ല ചൂടോടെ രുചികരമായി കഴിക്കാൻ പറ്റുന്ന, വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കുന്ന വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുത്ത മീനുമായാണ് ഇന്ന് രുചിക്കൂട്ട് നിങ്ങളുടെ അടുത്തെത്തുന്നത്.

ആവശ്യമായ വിഭവങ്ങൾ:

വാഴയില -1
മീൻ -( ഇടത്തരം വലുപ്പമുള്ളത്)-1 (തിലാപിയ,കരിമീൻ , റെഡ് സ്നാപ്പെർ , സുൽത്താൻ ഇബ്രാഹിം ഉത്തമം)

തയ്യാറാക്കുന്ന വിധം:

  • സാധാരണയായി നിങ്ങൾ മീൻ പൊരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന അരപ്പ് തയാറാക്കുക.
  • ഈ അരപ്പ് പുരട്ടിയ ശേഷം മീൻ 15 മിനിറ്റ് ഫ്രിഡ്‌ജിൽ സൂക്ഷിക്കുക.
  • 15 മിനിറ്റിനു ശേഷം മീൻ ചെറുതായിട്ട് ചീനച്ചട്ടിയിൽ മൊരിച്ചെടുക്കുക. അധികം നേരം മൊരിക്കരുത്.
  • വാഴയിലയിൽ അരപ്പ് പടർത്തി ഇട്ടതിനു ശേഷം മീൻ അതിലേക്ക് വെക്കുക, മീനിന് പുറത്തും അരപ്പ് കൊണ്ട് പൊതിയുക.
  • വാഴയില നല്ല പോലെ പൊതിഞ്ഞു കെട്ടുക.
  • ചീന ചട്ടിയിൽ കുറച്ച കറിവേപ്പില ഇട്ടു എണ്ണ ചൂടാക്കുക .
  • എണ്ണ ചൂടായിക്കഴിയുമ്പോൾ വാഴയിലയിൽ പൊതിഞ്ഞ മീൻ അതിലേക്ക് ഇട്ടു വേവിക്കുക. 7 -8 മിനിറ്റ് കൊണ്ട് മറിച്ചും തിരിച്ചും വേവിക്കുക.
  • നല്ല ചൂടോടെ വാഴയിലയിൽ പൊതിഞ്ഞ /പൊള്ളിച്ച മീൻ തയാർ!

തയ്യാറാക്കിയത്: അൻസി ഷമീർ, ഷാർജ

Leave a Reply

Your email address will not be published. Required fields are marked *