ചുരക്ക കൊണ്ട് ഒരു അടിപൊളി പായസം

Dessert Payasam Pudding Ruchikoott

ചുരക്ക (bottle gourd) അഥവാ ചിരങ്ങ കൊണ്ട് എങ്ങിനെ ഒരു അടിപൊളി പായസം ഉണ്ടാക്കാം എന്ന് രുചിക്കൂട്ടിലൂടെ നോക്കാം.

യുഎഇയിലെ മലയാളികൾ ഇപ്പൊ കൂടുതലായി ചുരക്ക കൃഷി വിളവെടുക്കുന്ന സമയമാണ്. പ്രത്യേകിച്ചും അൽഐനിൽ. ചുരക്ക കൊണ്ട് അധികം ആരും ഉണ്ടാക്കാത്ത ഒരു വിഭവമാണ് ചുരക്ക പായസം. തണുപ്പിച്ചു കഴിക്കാനാണ് ഇത് കൂടുതൽ രുചിട്ടോ …..

ആവശ്യമുള്ള സാധനങ്ങൾ:

ചുരക്ക – കാൽ കിലോഗ്രാം
പാൽ – അര ലിറ്റർ
നെയ്യ് – മൂന്നു സ്പൂൺ
ചവ്വരി – ഒരുപിടി
പഞ്ചസാര – കാൽകപ്പ്
ബധാം – പതിനെഞ്ചണ്ണം ചെറുതായി അരിഞ്ഞത്
കണ്ടെൻസ്‌ഡ്‌ മിൽക് – അര ടിൻ

തയ്യാറാക്കുന്ന വിധം:

  • ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് അതിലേക് ചെറുതായി അരിഞ്ഞ ചുരക്ക ഇട്ട് അതിലെ വെള്ളം വലിയുന്നത് വരെ ഇളക്കി കൊടുക്കുക. ഇടയ്ക്ക് പഞ്ചസാര ചേർത്തു വീണ്ടും ഇളക്കുക.
  • പിന്നെ പാൽ ചേർത്തു തിളപ്പിക്കുക. അതിലേക് ചവ്വരി ചേർത്തു പത്തു മിനിറ്റോളം ചെറു തീയിൽ വേവിക്കുക.
  • ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. അവസാനം കണ്ടെൻസ്ഡ് മിൽക്ക്, ബാധാം, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്തു ഒന്നൂടെ ഇളക്കി തീ അണക്കുക.
  • സ്വാദിഷ്ടമായ ചുരക്ക പായസം തയ്യാർ!

തയ്യാറാക്കിയത്: ഷിംന ജമാൽ, അൽഐൻ

Cover Photo: Shijan Kaakkara [https://commons.wikimedia.org/wiki/User:Shijan_Kaakkara]

Leave a Reply

Your email address will not be published. Required fields are marked *