മല്ലിയില ബജ്ജി

Ruchikoott Veg Snack Vegetarian

മല്ലിയില കൊണ്ട് ഒരു അടിപൊളി വിഭവമാണ് ഇന്ന് നമ്മൾ രുചിക്കൂട്ടിലൂടെ തയ്യാറാക്കുന്നത്. മല്ലിയില ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ ബജ്ജി, നല്ലൊരു നാലുമണി പലഹാരമാണ്

മല്ലിയില ബജ്ജിക്ക് ആവശ്യമായ സാധനങ്ങൾ:

നല്ല മല്ലിയില – ആവശ്യത്തിന്
കടലമാവ് – 1 കപ്പ്
അരിപൊടി – 1 സ്‌പൂൺ
മുളക്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – ഒരു നുള്ള്
ഗരം മസാല – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കായം – ഒരു നുള്ള്
വെളിച്ചെണ്ണ – ബജ്ജി വറുക്കുന്നതിന്

മല്ലിയില ബജ്ജി തയ്യാറാക്കുന്ന വിധം:

  • മല്ലിയില ഓരോ തണ്ടിലും ആവശ്യത്തിന് ഇലകളോടെ വേർപ്പെടുത്തി, നല്ല പോലെ കഴുകി വൃത്തിയാക്കുക.
  • കടലമാവിലേക്ക് അരിപൊടി, മുളക്പൊടി, മഞ്ഞൾപൊടി, ഗരംമസാല, ഉപ്പ്, കായം എന്നിവ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ അല്പം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാവുന്നതാണ്.
  • ഇതിനു ശേഷം നമ്മൾ യോജിപ്പിച്ച് വെച്ച മാവിലേക്ക് വെള്ളം അൽപ്പാൽപ്പം ചേർത്ത് നല്ല കട്ടിയുളള ബജ്ജിമാവ് തയ്യാറാക്കുക. ബജ്ജിമാവിൽ വെള്ളം കൂടാതെ ശ്രദ്ധിക്കേണ്ടതാണ്.
  • വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ഓരോ തണ്ട് മല്ലിയിലയും മാവിൽ മുക്കി നല്ല പോലെ വറുത്ത് കോരിയെടുക്കുക.
  • നല്ല ചൂടോടെ കഴിക്കാൻ പറ്റുന്ന മല്ലിയില ബജ്ജി തയ്യാർ!

തയ്യാറാക്കിയത്: ഹാംലറ്റ്. ഇ, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *