ദുബായ്: നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ 2023 ഒക്ടോബർ 16 മുതൽ

GCC News

നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ 2023 ഒക്ടോബർ 16 മുതൽ ആരംഭിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് 2023 ഒക്ടോബർ 16 മുതൽ 20 വരെയാണ് ജിടെക്സ് ഗ്ലോബൽ 2023 സംഘടിപ്പിക്കുന്നത്.

ജിടെക്സ് ഗ്ലോബൽ 2023-ൽ നൂറ്റിഎഴുപത് രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിൽ പരം കമ്പനികൾ പങ്കെടുക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

സാങ്കേതികവിദ്യകൾ, സ്റ്റാർട്ടപ്പ് എന്നിവയുമായി ബന്ധപ്പെട്ട് എട്ട് പ്രത്യേക പരിപാടികൾ നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഈ പ്രദർശനത്തിൽ സാങ്കേതികമേഖലയിലെ ആഗോളതലത്തിൽ തന്നെയുള്ള ഏറ്റവും നൂതനമായ സംഭവവികാസങ്ങൾ അവതരിപ്പിക്കുന്നതാണ്.

Cover Image: Dubai Media Office.