ഒമാൻ: വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ 58 ശതമാനം പേർക്കും രണ്ട് ഡോസ് കുത്തിവെപ്പ് നൽകി

GCC News

രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെടുന്ന 58 ശതമാനം പേർക്കും രണ്ട് ഡോസ് കുത്തിവെപ്പ് നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ 2050716 പേർക്കാണ് ഒമാനിൽ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിയിരിക്കുന്നത്.

2021 സെപ്റ്റംബർ 27-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെടുന്ന 82 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ കുത്തിവെപ്പെങ്കിലും നൽകിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇതുവരെ ഒമാനിൽ ആകെ 4946987 ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളാണ് നൽകിയിട്ടുള്ളത്.